
അടിമാലി :
ഇടതു സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ഭൂപതിവ് ചട്ട ഭേദഗതി ബിൽ കൃത്യതയില്ലാത്തതും
ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിലെ കുടിയേറ്റ കർഷകരുടെ വികാരങ്ങൾ ഉൾക്കൊള്ളാത്തതും
പണപ്പിരിവ് മാത്രം ലക്ഷ്യം വച്ചുള്ളതുമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു.
കെട്ടിട നിർമ്മാണങ്ങൾ ക്രമപ്പെടുത്തുക മാത്രമല്ല പുതിയ നിർമ്മിതികൾക്ക് അവസരം നൽകുന്ന നിയമ ഭേദഗതിയാണ് ഇടുക്കിയിലെ ജനങ്ങളുടെ ആവശ്യം.
സി പി എമ്മിന് ആവശ്യം പോലെ കെട്ടിടം പണിയാമെന്നതും അധികാരമുപയോഗിച്ച് അത് ക്രമപ്പെടുത്താമെന്നതുമാണ് ഇടുക്കിയിൽ കണ്ടുവരുന്ന ഭരണപരിഷ്കാരം.. ഇത് പരിഹാസ്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
സർക്കാരും റവന്യൂ വകുപ്പും അറിയാതെ ജില്ലാ കളക്ടർ നിർമ്മാണ നിരോധന ഉത്തരവ് ഇറക്കിയെന്ന് ഇടതുമുന്നണി പ്രചരിപ്പിക്കുന്നത് നിഴൽ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ നിയമസഭക്കകത്തും പുറത്തും പാർട്ടിയും യുഡിഎഫും അതിശക്തമായ ഇടപെടൽ നടത്തുമെന്നും കർഷകന് നീതി കിട്ടും വരെ സമരം തുടരുമെന്നും പി.എം.എ സലാം വ്യക്തമാക്കി.
ഇടുക്കി ജില്ലയിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും
ഭൂപതിവ് ചട്ട ഭേദഗതി ഉറപ്പാക്കി നിർമ്മാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദേവികുളം നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രചരണ ജാഥയുടെസമാപന സമ്മേളനം ആനച്ചാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥാ ക്യാപ്ടൻ പി.എ. ബഷീർ അധ്യക്ഷനായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സലിം ആമുഖ പ്രസംഗം നടത്തി.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സിയാദ്, ട്രഷറർ ടി. കെ.നവാസ്,
വൈസ് പ്രസിഡന്റ് മുഹമ്മദ് മൗലവി,
നേതാക്കളായ പി എസ് യൂനുസ്, EA ജമാൽ തുടങ്ങിയവർ സംസാരിച്ചു.
വൈസ് ക്യാപ്ടൻ കെ എ യൂനുസ് സ്വാഗതവും
ഡയറക്ടർ അനസ് ഇബ്രാഹിം നന്ദിയും പറഞ്ഞു
രാവിലെ 9 മണിക്ക് പ്രചരണ ജാഥ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ പത്താം മൈലിൽ ഉദ്ഘാടനം ചെയ്തു.
ഭൂപ്രശ്നം പരിഹരിക്കും വരെ നിരന്തരസമരം നടത്തുമെന്നും ഇടതു സർക്കാർ ജനവികാരം മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
കെ എസ് സിയാദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. കാദർ കുഞ്ഞ് ഹാജി,
ജില്ലാ സെക്രട്ടറി റസാഖ് വെട്ടിക്കൽ , മുൻ ജില്ലാ സെക്രട്ടറി അനീഫ അറക്കൽ, ലീഗ് യൂത്ത് ലീഗ് നേതാക്കളായ ടി.എം. സിദ്ദീഖ്,
ജെബിഎം അൻസാർ , അഷ്റഫ് മങ്ങാട്ട്, സലാം മാനിക്കൽ , അമാൻ പള്ളിക്കര, അനസ് കോയാൻ , എം.എം. റഫീഖ്, ഷഫീഖ് പനക്കൽ , ആദിൽ ഷാ, നൗഷാദ് കല്ലേലി, അലിയാർ പൊണ്ണപാല അഷറഫ് മദീന, ഷാജി, ഇഖ്ബാൽ, അഫ്സൽ പുത്തൻപുരക്കൽ , എം പി കെ ഹസൈനാർ , ജമാൽ, മെഹബൂബ് ജാൻ, സിദ്ദീഖ് പുളിക്കപറമ്പിൽ, നൗഫൽ ഹസൈനാർ.തുടങ്ങിയവർ സംസാരിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്
സിപി ഹസ്സൻ അധ്യക്ഷനായിരുന്നു.
അടിമാലി പഞ്ചായത്ത് പ്രസിഡണ്ട് അന്ത്രു അടിമാലി സ്വാഗതവും താലൂക്ക് ജോയിൻ സെക്രട്ടറി കെ എം താഹ നന്ദിയും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ലീഗ് – യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ജാഥക്ക് സ്വീകരണം നൽകി.
വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717