
കോതമംഗലം : കീരംപാറ മൾട്ടി പർപ്പസ് സഹകരണ സംഘം ആരംഭിക്കുന്ന ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു . കീരംപാറ പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആരംഭിക്കാൻ സംഘം ഉദ്ദേശിക്കുന്നതിന്റെ ഭാഗമായി, പുന്നേക്കാട് മുടി ടൂറിസം വികസനം, കുരികുളം വാട്ടർ ടൂറിസം,പരിസ്ഥിതി സൗഹാർദ്ദ യാത്രകൾ എന്നിവ സർക്കാർ സഹകരണത്തോടെ ആരംഭിക്കും.ഇതിന്റെ ഭാഗമായ ആദ്യ പരിസ്ഥിതി യാത്രയുടെ ഫ്ലാഗ് ഓഫ് എം എൽ എ നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് കെ ഒ കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജിജോ ആന്റണി,വി സി ചാക്കോ,ജോളി എബ്രാഹം,ആന്റു ജോസഫ്, ഇ പി രഘു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717