
ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ-01 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ഇന്ന് പുലർച്ചെ 02.45
ഓടെയാണ് ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നത്. നിലവിൽ ഭൂമിയിൽ നിന്നും കുറഞ്ഞത് 296 കി.മിയും
കൂടിയത് 71,767 കിമി ദൂരത്തിലുമുള്ള ഭ്രമണപഥത്തിലാണ് ആദിത്യ.
ബെംഗളുരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ നിയന്ത്രിച്ചത്. സെപ്റ്റംബർ 15 നാണ്
അടുത്തഭ്രമണപഥം ഉയർത്തൽ. പുലർച്ചെ 2 മണിയോടെ ഭ്രമണപഥം ഉയർത്തൽ നടക്കും. ശേഷം അഞ്ചാം
ഭ്രമണപഥത്തിൽ കടന്ന ശേഷം എൽ-01 പോയിന്റിലേക്കുള്ള സഞ്ചാരം തുടരും.