
മുട്ടാർ റസിഡൻസ് അസോസിയേഷൻ “ഓണാഘോഷം 2023 ” ആഘോഷിച്ചു:
പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷം 2023 വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു . രാവിലെ എട്ടുമണിക്ക് രക്ഷാധികാരി അബ്ദുൽസലാം റാവുത്തർ പതാക ഉയർത്തി .തുടർന്ന് അത്തപ്പൂക്കളം ഒരുക്കുകയും അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി .
കുട്ടികളുടെയും മുതിർന്നവരുടെയും പ്രത്യേകം കലാകായിക മത്സരങ്ങൾ , വഞ്ചിപ്പാട്ട് , മിഠായി പെറുക്കൽ , കുപ്പിയിൽ വെള്ളം നിറക്കൽ, റൊട്ടി കടി , ഉറിയടി , വടംവലി, സുന്ദരിക്ക് പൊട്ടുതൊടിൽ , നാടൻ പാട്ട് , കസേരകളി , ബ്രേക്ക് ഡാൻസ് തുടങ്ങിയ മത്സരങ്ങളിൽ വിജയികൾക്ക് ട്രോഫിയും, പത്താം ക്ലാസ് മുതൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷനിലെ കുട്ടികൾക്ക് മെമെന്റോയും നൽകി . പ്രസിഡൻറ് ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി വൈ. റഹീം റാവുത്തർ സ്വാഗതം ആശംസിച്ചു . അസോസിയേഷൻ പരിധിയിൽ ഉൾപ്പെടുന്ന നഗരസഭ അംഗങ്ങളായ രത്നമണി സുരേന്ദ്രൻ , സുനിതാ വേണു , ശ്രീദേവി , അസോസിയേഷൻ വൈസ് പ്രസിഡൻറ് നുജുമുദീൻ , ഡോ. സാബുജി വർഗീസ്, മുഹമ്മദ് ഷാ , ജനാർദ്ദനൻ , പ്രൊഫ. അബ്ദുറഹ്മാൻ , ട്രഷറർ.തോമസ് കുഞ്ഞു കുട്ടി , ഡോ. ഹക്കീം, ജോസ് പി കെ , കുഞ്ഞുമോൻ , എ നാസറുദ്ദീൻ, സുനീ സാമുവൽ കുട്ടി, ഹസീന റഹ്മത്ത് , ലിസി രാജു , സജ്ന സക്കീർ , നിസാ ഷാജി, ജെസ്സി സാമുവൽ കുട്ടി , അശോകൻ തുടങ്ങിയവർ ആശംസ പ്രസംഗവും സമ്മാനദാനവും നടത്തി . മുജീബുദ്ധീൻ കൃതജ്ഞതയും രേഖപ്പെടുത്തി.