
കൊല്ലം: വെളുത്തുള്ളി ചാക്കുകളുമായി വന്ന ലോറി കണ്ടെത്തിയത് 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ. ഒരാൾ പിടിയിൽ. വെളുത്തുള്ളി ചാക്കുകൾക്കിടയിൽ തിരുകിക്കൊണ്ടുവന്ന 50 ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ പാങ്കോണം സ്വദേശി പൊടിമോനെ അറസ്റ്റ് ചെയ്തു.
വീട് വാടകയ്ക്കെടുത്ത് പുകയില ഉത്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കും. വിദ്യാർത്ഥികൾക്കുൾപ്പെടെ പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകും. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പൊടിമോൻ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
തൃശൂരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന വാഹനവും, വാഹനത്തിന് അകമ്പടി പോയ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. പിടിക്കപ്പെടാതിരിക്കാൻ പഴകിയ വെളുത്തുള്ളി നിറച്ച ചാക്കുകൾ മൂടിയിട്ടാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയത്. പിടിയിലായ പൊടിമോൻ വാടകയ്ക്ക് എടുത്ത വീട് ഗോഡൗണാക്കിയാണ് പുകയില വിൽപ്പന. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.