
ഹരിപ്പാട്: കരുവാറ്റയിൽ ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് ഗുരുതരപരക്ക്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. മുതുകുകളും സ്വദേശികളായ യുവാക്കളാണ് അപകടത്തിൽ പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. തോട്ടപ്പള്ളി ഭാഗത്ത് നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് ബൈക്കിൽ അമിത വേഗത്തിൽ വരികയായിരുന്ന ഇവർ എതിരെ വന്ന കാറിൽ ഇടിച്ച ശേഷം പിന്നാലെ വന്ന പിക്കപ്പ് വാനിന്റെ ഇടതുവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.ബൈക്ക് പൂർണ്ണമായും തകർന്നു. പിക്കപ്പ് വാനിന്റെ മുൻവശവും കാറിന്റെ വലത് ഭാഗവും തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.യുവാക്കളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. തൊട്ടു മുൻപുള്ള ജംഗ്ഷനിൽ ഇവരുടെ അമിതവേഗത സംബന്ധിച്ച് നാട്ടുകാർ സംസാരിച്ചു നിൽകവേയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നാഷണൽ ഹൈവേയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ തളം കെട്ടിക്കിടന്ന രക്തവും വാഹനാവശിഷ്ടങ്ങളും ഫയർഫോഴ്സ് എത്തി റോഡിൽ നിന്ന് കഴുകി മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. യുവാക്കളിൽ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.