
പന്തളം ഃ മങ്ങാരം ഗവഃ യു.പി.സ്കൂളിൽ
”മക്കളെ അറിയാം,നല്ല രക്ഷിതാവാകാം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് നടത്തി .പന്തളം നഗരസഭ കൗൺസിലർ കെ.വി.ശ്രീദേവി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു .സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ബി.ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു .
തിരുവല്ല ഡയറ്റ് ഫാക്കൽറ്റി ജി.സ്റ്റാലിൻ ക്ലാസ്സ് എടുത്തു .എസ് .എം.സി.ചെയർമാൻ കെ.എച്ച് .ഷിജു ,സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി എന്നീവർ സംസാരിച്ചു .