
പന്തളം : കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.
എം സി റോഡിൽ പന്തളം കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻ വശം കെ എസ് ആർ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് വാനിൽ ഉണ്ടായിരുന്ന രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളാണ് രണ്ട് പേരും.
ബുധനാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം.
പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഡെലിവറി വാൻ ഓടിച്ച ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്ന് സംശയിക്കുന്നു.