
കൊല്ലം ജില്ലയിൽ കുണ്ടറ വേലുത്തമ്പി നഗർ നന്ദനത്തിൽ സുര്യ (22) വീടിന്റെ ടെറസില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍
കൊല്ലം ജില്ലയിൽ കുണ്ടറ: യുവതിയെ വീടിന്റെ ടെറസില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം വീട്ടില്‍ എന്‍ ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച,13/9) വൈകിട്ട് ഏഴ് മണിയോടെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയം മാതാപിതാക്കളും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കറക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത നിലയില്‍ സൂര്യയെ കാണുന്നത്.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ താമസിച്ച കാരണത്താല്‍ ആണ് മരിക്കുന്നതെന്നും എന്റെ മരണത്തില്‍ ആരും ഉത്തരവാദികള്‍ അല്ലെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കിട്ടിയിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ കോളജില്‍ ഡിഗ്രി പഠനം പൂര്‍ത്തിക്കിയ സൂര്യയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. മറ്റ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് സൂര്യ മനോവിഷമത്തില്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു.
കൊല്ലം റൂറല്‍ എസ്പി സുനില്‍ എം. എല്‍, ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ്, കുണ്ടറ എസ്ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലിസ് സംഘം മേല്‍നടപടികൾ സ്വീകരിച്ചു .