
പന്തളം ഃ സ്ഥലം മാറിപോകുന്ന തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ പ്രൻസിപ്പാൾ ഡോഃ എൽ.മായ ടീച്ചറക്ക് സ്കൂൾ പി.ടി.എ യും എസ് .എം.സിയും യാത്രയയപ്പ് നല്കി .യാത്രയയപ്പ് സമ്മേളനം പന്തളം നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു .സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ജി.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു .പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ,ഹെെസ്ക്കൂൾ പ്രഥമാദ്ധ്യാപകൻ പി.ഉദയൻ,സ്കൂൾ പ്രൻസിപ്പാൾ ഇൻ ചാർജ് പി.ആർ.ഗീത ടീച്ചർ ,എസ് .എം.സി.ചെയർമാൻ കെ.എച്ച് .ഷിജു ,ടി.എം.പ്രമോദ് ,ബാബു തച്ചുവേലിൽ,രഞ്ചു രവീന്ദ്രൻ ,
ആർ.ജയൻ,സാബു നാരായണൻ ,മോട്ടി ടീച്ചർ ,എം.കെ.സത്യൻ ,സാബു ടി.വർഗ്ഗീസ് ,റോസമ്മ എന്നീവർ സംസാരിച്ചു .പി.ടി.എയുടെ ഉപഹാരം പ്രസിഡണ്ട് എം.ജി.മുരളീധരനും എസ് .എം.സി യുടെ ഉപഹാരം ചെയർമാൻ കെ.എച്ച് ഷിജുവും മായ ടീച്ചർക്ക് നല്കി .
പന്തളം ഃ മങ്ങാരം ഗവഃ യു.പി.സ്കൂളിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിൻെറ ദ്വിദിന സഹവാസ ക്യാമ്പ് സെപ്റ്റംബർ 16,17 തീയതികളിൽ സ്കൂളിൽ നടക്കും .ശനിയാഴ്ച രാവിലെ 10 മണിക്ക് ക്യാമ്പ്
പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അച്ചൻ കുഞ്ഞ് ജോൺ ഉദ്ഘാടനം
ചെയ്യും .