
പന്തളം ഃ പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ നടത്തിയ
വായന ദിന ക്വിസ് മത്സരത്തിൽ ദേവിക സുരേഷ് ഒന്നാം സ്ഥാനം നേടി .തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദേവിക സുരേഷ് സംസ്ഥാന ,ജില്ലാതലങ്ങളിൽ നടന്ന വിവിധ ക്വിസ് മത്സരങ്ങളിലും വായന മത്സരത്തിലും ഉന്നത വിജയം നേടിയിട്ടുണ്ട്.പന്തളം മുളമ്പുഴ കൊച്ചിലഞേലിൽ സുരേഷിൻെറയും ഇന്ദിര ദേവിയുടെയും മകളാണ് ദേവിക സുരേഷ് .