
പാലക്കാട്: 25 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി. സംസ്ഥാന സർക്കാറിന്റെ തിരുവോണം ബമ്പർ ബിആർ 93 ഒന്നാം സമ്മാന വിജയി കേരള അതിർത്തിക്ക് പുറത്ത്. കോയമ്പത്തൂർ സ്വദേശിക്ക് വിറ്റ 10 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്നാണ് ലോട്ടറി ഏജൻസി വ്യക്തമാക്കുന്നത്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം. ടിക്കറ്റ് വിറ്റത് ഗുരുസ്വാമിയാണെന്നും 4 ദിവസം മുമ്പാണ് ടിക്കറ്റ് വിറ്റതെന്നും വ്യക്തമായിട്ടുണ്ട്.