
വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്നലെ ലോക്സഭ പാസാക്കിയ ബില്ല്, രാജ്യസഭ കൂടി പാസാക്കുന്നതോടെ അവസാന കടമ്പ കടക്കും. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവിൽ വരും. രണ്ടിനെതിരെ 454 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ബില്ല് ലോക്സഭാ കടത്തി വിട്ടത്. ആറു ഭേദഗതികൾ ലോക്സഭാ സ്ലിപ് വഴിയാണ് വോട്ടിട്ട് അംഗീകരിച്ചത്.
2010 മാർച്ച് മാസത്തിൽ വനിതാ സംവരണ ബില്ല് രാജ്യസഭാ പാസാക്കിയതാണെങ്കിലും കൂടുതൽ വ്യവസ്ഥകൾ ഉൾകൊള്ളിച്ചു പുതിയ ബില്ല് ആയിട്ടാണ് അവതരിപ്പിച്ചത്. പട്ടിക ജാതി -പട്ടിക വർഗ്ഗത്തിൽപ്പെട്ട വനിതകൾക്കുള്ള ഉപസംവരണം പുതിയ ബില്ലിന്റെ പ്രത്യേകതയാണ്. പ്രതിപക്ഷം ഇന്നലെ ലോക്സഭയിൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഒ.ബി.സി സംവരണം രാജ്യസഭയിലും ആവർത്തിക്കും .