
മാന്നാറിലുണ്ടായ തെരുനായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കുട്ടംപേരൂര്‍ ചാങ്ങയില്‍ ജംഗ്ഷനില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയവരെയാണ് തെരുവ് നായ്ക്കള്‍ കടിച്ചത്. കുട്ടംപേരൂര്‍ വേലം പറമ്പില്‍ സുരേഷ്കുമാര്‍(53) കുട്ടംപേരൂര്‍ വൈഷ്ണവം വീട്ടില്‍ വിഷ്ണു ദേവ്(27), കുട്ടംപേരൂര്‍ മണലില്‍ തറയില്‍ ദാമോദരന്‍ (73) എന്നിവര്‍ക്കാണ് പരിക്കേറ്റത്.