
ദിവാൻജിമൂലയിൽ 2 യുവാക്കൾക്കു നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കത്തി ഉപയോഗിച്ചു കുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ. വടൂക്കര കൊടയ്ക്കാട്ട് അജ്മൽ (19), ചിയ്യാരം പുഴയ്ക്കൽ അബ്ദുൽ ഫഹദ് (20), വടൂക്കര അമ്പലത്ത് ഷാഹിദ് (25) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. നാലാമൻ ഒളിവിലാണ്.കാറിന്റെ ബോണറ്റിനു മുകളിൽ കയറിയിരുന്ന് നാലംഗ സംഘം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതു കണ്ട കടങ്ങോട് സ്വദേശിയായ യുവാവും സുഹൃത്തും ചോദ്യംചെയ്തതാണു പ്രകോപനത്തിനു കാരണമായത്. പരസ്യമായി തോക്കുചൂണ്ടി വധഭീഷണി മുഴക്കുകയും കത്തിയെടുത്തു കുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. 5 ദിവസം മുൻപു രാത്രി 11.45ന് ആണു സംഭവം.