
കൊയിലാണ്ടിയിൽ പൊലീസിന് നേരെ ആക്രമണം. കൊയിലാണ്ടി എ എസ് ഐ വിനോദിന്റെ തലക്കടിയേറ്റു. കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതി അന്വേഷിക്കാൻ എത്തിയപ്പോളാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാട് സ്വദേശി റൗഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ എ എസ് ഐ ചികിത്സയിലാണ്.