
പന്തളം ഃ
പന്തളം ഉപജില്ലയിലെ എൽ.പി, യു. പി.വിഭാഗം വിദ്യാർത്ഥികളുടെ അടിസ്ഥാനശേഷി വികാസ പരിപാടിയായ “ഉണർവ് 2023” ന്റെ പന്തളം ഉപജില്ലതല ഉദ്ഘാടനം മങ്ങാരം ഗവഃ യു.പി. സ്കൂളിൽ പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് നിർവഹിച്ചു. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു അദ്ധ്യക്ഷത വഹിച്ചു . പന്തളം ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ കെ. ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. പന്തളം ബി. പി. സി. കെ.ജി. പ്രകാശ് കുമാർ ,സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ബി.ബിനുകുമാർ ,എസ് .എം.സി.ചെയർമാൻ കെ.എച്ച് .ഷിജു ,സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,പന്തളം ബി.ആർ.സി അധ്യാപകരായ ഷെമിബാനു,ദീപു,ഗംഗ എന്നീവർ സംസാരിച്ചു .