
പേരൂർ :മീനാക്ഷിവിലാസം ഗവ. LP സ്കൂളിൽ MLA യുടെ(2022-23) പ്രത്യേക വികസന നിധിയിൽ നിന്ന് അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ഇന്ന് (29/09/23)ഉച്ചക്ക് 3.30 നു MLA ശ്രീ. പി. സി. വിഷ്ണുനാഥ് അവർകൾ സ്കൂൾ അങ്കണത്തിൽ വച്ച് നിർവഹിച്ചു. കൊറ്റംകര പഞ്ചായത്ത് പ്രസിഡന്റ്താത്കാലിക പദവി അലങ്കരിക്കുന്ന ശ്രീ. വി. വിനീത കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ HM ശ്രീമതി.രാജി. പി സ്വാഗതം പറഞ്ഞു. കൊറ്റംകരപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അർജുനൻ പിള്ള, വികസന കാര്യ സമിതി ചെയർമാൻ ശ്രീ ഷിജു, കുണ്ടറ AEO ശ്രീമതി. റസിയ ബീവി, പിടിഎ പ്രസിഡൻറ് ശ്രീ എൻ സുഭാഷ് , എസ് എം സി ചെയർമാൻ ശ്രീ ഷാനവാസ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി വൃന്ദ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. PTA, MPTA, SMC അംഗങ്ങൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ,അനദ്ധ്യാപകർ തുടങ്ങിയവരെകൊണ്ട് ചടങ്ങ് ജനസാന്ദ്രമായി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. വിജിപാപ്പച്ചൻ ചടങ്ങിന് നന്ദി പറഞ്ഞു.