
വാളയാർ ചെക്ക്പോസ്റ്റിൽ രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വർണക്കടത്തുകാരൻ പിടിയിലായത്. സ്വർണ്ണവുമായി എത്തിയ ആലത്തൂർ പരുത്തിപ്പിള്ളി സ്വദേശി ശിവകുമാരാണ് പിടിയിലായത്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ യാത്ര ചെയ്യവേയാണ് ഇയാളിൽ നിന്നും രേഖകൾ ഇല്ലാതെ കൊണ്ടുവന്ന സ്വർണ്ണം കണ്ടെടുത്തത്. ഇയാളെ പിന്നീട് വാളയാർ പൊലീസിന് കൈമാറി.