
പതിനേഴ് വയസുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായാണ് പരാതി. ഇടുക്കി കൂട്ടാർ സ്വദേശികളായ അല്ലിയാർ മഞ്ജു ഭവനിൽ നിഖിൽ, ചക്കുകളംപടി അടിമാക്കല്‍ ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നിഖില്‍ പതിനേഴുകാരിയുമായി പരിചയപ്പെട്ടത്.തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായി. കൂട്ടാറിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നിഖിലിന് മറ്റൊരു കുട്ടിയുമായി അടുപ്പമുണ്ടെന്ന് പെൺകുട്ടി അറിഞ്ഞു. ഇതോടെ പെൺകുട്ടി പിണങ്ങി. ഈ സമയം ആരോമൽ കുട്ടിയുമായി അടുത്തു. പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകര്‍ത്തി. ഇത് കാണിച്ച് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ പരാതി നൽകുകയായിരുന്നു.