
പന്തളം കുരമ്പാല സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റും പൂഴിക്കാട് ചെറുമുടി വടക്ക് കൈരളി റസിഡന്റ്സ് അസോസിയേഷനും ,23 ാം വാർഡ് കുടുംബശ്രീ പ്രവർത്തകരും സംയുക്തമായി സെന്റ്. തോമസ് വെള്ളപ്പാറവിള റോഡ് ശുചീകരണം നടത്തി. വാർഡ് കൗൺസിലർ സൂര്യ. ട. നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ആനന്ദ കുട്ടൻ ഉണ്ണിത്താൻ, പിടിഎ പ്രസിഡന്റ് രാജേഷ് റ്റി.കെ, ഗൈഡ് ക്യാപ്റ്റൻ ലീന എൻ.ആർ, കെ.ആർ.എ സെക്രട്ടറി ശ്രീശൈലം കൂട്ടം വെട്ടിയിൽ ബിജു.കെ പ്രസിഡന്റ് മൻസൂർ അഹമ്മദ്, സാമു ഉമ്മൻ, രാധാകൃഷ്ണ പിള്ള, കെ. ജോർജ്ജ്കുട്ടി , അലി അഹമ്മദ് ഖാൻ , മനോജ് പി.ജി. സ്കൗട്ട്സ് ആന്റ് ഗൈഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.