
ചന്ദ്രനിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് ശേഷമുള്ള രണ്ടാം രാത്രിക്ക് ആരംഭമായി. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ വിവരങ്ങൾ നൽകിയ ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. രണ്ടാഴ്ചക്ക് ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ ഉണർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇസ്രോ അറിയിച്ചു.
ഒരു ചാന്ദ്രരാത്രി മാത്രമായിരുന്നു പേടകത്തിന്റെ ആയുസ്. ഭൂമിയിലെ 14 ദിവസം കോടിക്കണക്കിന് വിവരങ്ങൾ ലാൻഡറും റോവറും നൽകിയിരുന്നു. വീണ്ടും സൂര്യൻ ഉദിച്ച ശേഷം ഇരുവരും ഉറക്കമുണർന്നാൽ ശാസ്ത്രലോകത്തിന് അത് ബോണസ് ആകുമായിരുന്നു. എന്നാൽ ഉണരാനും ഉണരാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്നും ഇസ്രോ പറഞ്ഞിരുന്നു.