
കോതമംഗലം : പല്ലാരിമംഗലം കൂവള്ളൂരിൽ പ്രവർത്തിച്ചു വരുന്ന പ്രശസ്ത ഇസ്ലാമിക കലാലയമായ മജ്ലിസുന്നൂർ ഇസ്ലാമിക് സെന്ററിൽ നടത്തി വരുന്ന മാസാന്ത സ്വലാത്ത് മജ്ലിസിന്റെ 8-മത് വാർഷികവും മീലാദ് സംഗമവും ഒക്ടോബർ 6,7,8- വെള്ളി ശനി ഞായർ തിയ്യതികളിൽ മജ്ലിസ് നഗറിൽ നടത്തപ്പെടും.
വെള്ളിയാഴ്ച വൈകിട്ട് 7 ന് നടക്കുന്ന മിഹ്’റജാനുൽ മീലാദ് സംഗമം സയ്യിദ് അബ്ദുർറഹീം തങ്ങളുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഹിബത്തുല്ലാ ബുഖാരി ഏഴിമല ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച വൈകിട്ട് 7 ന് മദ്ഹ് പ്രഭാഷണം സയ്യിദ് യഹിയൽ മുഖൈബിലി തങ്ങൾ ഉദ്ഘാടനം ചെയ്യും. അബൂ റബീഹ് സ്വദഖത്തുല്ലാ ബാഖവി മുഖ്യപ്രഭാഷണം നടത്തും.
സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് 7 ന് നടക്കുന്ന സ്വലാത്ത് മജ്ലിസിനും പ്രാർത്ഥനക്കും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ നജീബുസ്താദ് മമ്പാട് നേതൃത്വം നൽകും.
പ്രമുഖ സൂഫീവര്യൻ പാനിപ്ര ഖാലിദ് ഉസ്താദ്, ഏഴിമല സയ്യിദ് ഇസ്മാഈൽ ബുഖാരി തങ്ങൾ, വി എച്ച് മുഹമ്മദ് ഉസ്താദ്, സി എ മൂസാ മൗലവി, സൈദ് മുഹമ്മദ് അൽ ഖാസിമി,കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, ബഷീർ വഹബി അടിമാലി, അശ്റഫ് ബാഖവി ഒടിയപാറ, കല്ലൂർ സുബൈർ ബാഖവി തുടങ്ങിയ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും പൗരപ്രമുഖരും പങ്കെടുക്കും.
വാർത്തകൾക്കും പരസ്യങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717