
എംജി സർവകലാശാലയുടെ കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എടത്തല അൽ അമീൻ കോളേജിൽ അധ്യാപകരെയടക്കം മണിക്കൂറുകളോളം പൂട്ടിയിട്ടു. ഉച്ചയ്ക്ക് ശേഷമാണ് ക്യാമ്പസിൽ എസ്എഫ്ഐ – കെഎസ്യു തർക്കം ഉടലെടുത്തത്. യൂണിയൻ ഭാരവാഹിസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ നാമനിർദ്ദേശ പത്രികയിൽ അപാകതയുണ്ടെന്നാണ് ഇരുകൂട്ടരുടെയും ആക്ഷേപം. പിന്നീട് കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. സംഘർഷത്തിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ളവർ കോളേജിൽ എത്തി.