
അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സ്വര്‍ണ്ണ വായ്പ പരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തി. ബുള്ളറ്റ് റീപേയ്മെന്റ് സ്കീമിന് കീഴിലുള്ള സ്വര്‍ണ്ണ വായ്പ പരിധി 2 ലക്ഷത്തില്‍ നിന്ന് 4 ലക്ഷമാക്കി ഉയര്‍ത്തിയതായി ആര്‍ബിഐ അറിയിച്ചു.2023 മാര്‍ച്ച് 31 ഓടെ മുന്‍ഗണനാ മേഖലയിലെ വായ്പയുമായി ബന്ധപ്പെട്ട ടാര്‍ഗറ്റ് നേടിയ അര്‍ബണ്‍ സഹകരണ ബാങ്കുകളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. 2007ല്‍ വായ്പാ പരിധി ഒരു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. 2014ഓടെയാണ് 2 ലക്ഷമാക്കി ഉയര്‍ത്തിയത്. തിരിച്ചടവ് 12 മാസമായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ബുള്ളറ്റ് റിപേയ്മെന്റ് സ്കീമില്‍ വായ്പാ കാലയളവിന്റെ അവസാനം മുതലും പലിശയും വായ്പയെടുത്തയാള്‍ ഒറ്റത്തവണയായി അടയ്ക്കണം.