
വാഴൂർ: ദേശീയപാതയിൽ നെടുമാവിന് സമീപം നിയന്ത്രണംവിട്ട കാർ കീഴ്മേൽ മറിഞ്ഞു. ഒരു കുട്ടിയടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. തേക്കടിയിൽ നിന്നും എടത്വയിലേക്ക് പോകുകയായിരുന്ന എടത്വ സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന്, നിയന്ത്രണംവിട്ട് റോഡിന്റെ തിട്ടയിലിടിച്ച് മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.