
ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നതായി ഇസ്രോ. സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷൻ മാന്യൂവൽ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ ആറിന് ഏകദേശം 16 സെക്കന്റോളം ട്രാജക്ടറി കറക്ഷൻ മാന്യൂവർ നടത്തിയതായി ഐഎസ്ആർഒ അറിയിച്ചു.
ലക്ഷ്യസ്ഥാനമായ ട്രാൻസ്-ലഗ്രാൻജിയൻ പോയിന്റ്-1ലേക്ക് പേടകത്തെ എത്തിക്കുന്നതിന് സഹായിക്കുന്ന പ്രക്രിയയാണ് കഴിഞ്ഞ ദിവസം നടത്തിയത്. പേടകത്തിന്റെ സഞ്ചാരപഥം വ്യതിചലിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായകമാണ് ട്രാജക്ടറി കറക്ഷൻ മാന്യൂവൽ. വളരെ മികച്ച രീതിയിലാണ് പേടകം സഞ്ചരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാഗ്നെറ്റോമീറ്റർ പേലോഡ് വീണ്ടും ഓണാകും. കാന്തിക മണ്ഡലങ്ങളുടെ ശക്തിയും ഗതിയും അളക്കുന്ന ഉപകരണമാണ് മാഗ്നെറ്റോമീറ്റർ. എൽ1 പോയിന്റിലെ ഗ്രഹാന്തര കാന്തിക മണ്ഡലങ്ങളെയാകും ഇത് അളക്കുക.