
പൂരം നാൾ മംഗല തമ്പുരാട്ടി (കൊച്ചമ്മിണി തമ്പുരാട്ടി.) അന്തരിച്ചു.
പന്തളം തോന്നല്ലൂർ നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി (കൊച്ചമ്മിണി തമ്പുരാട്ടി.) അന്തരിച്ചു. 87 വയസായിരുന്നു. പന്തളം നാലുകെട്ടുകൊട്ടാരത്തിൽ പരേതയായ മകയിരം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും ചുരക്കാട്ടില്ലത്ത് പരേതനായ ശങ്കരൻ നമ്പൂതിരിയുടെയും മകളാണ്. പരേതനായ കെ.ആർ രവിവർമ്മ (ആറൻമുള കൊട്ടാരം) യാണ് ഭർത്താവ് ദീർഘകാലം പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭരണസമിതി അംഗമായിരുന്നു.
രവി വർമ്മ ( ശ്യാമൻ ബഹറിൻ), കേരളവർമ്മ (നാരായണൻ ) ,ശോഭ തമ്പുരാട്ടി എന്നിവർ മക്കളാണ്.
പരേതരായമാലതി തമ്പുരാട്ടി സുമതി തമ്പുരാട്ടി കേരളവർമ്മ രാജ എന്നിവർ സഹോദരർ ആണ്. സംസ്കാരം നാളെ ഉച്ചക്ക് 2 ന് കൊട്ടാര വളപ്പിൽ .
തമ്പുരാട്ടിയുടെ നിര്യാണം മൂലം വലിയ കോയിക്കൽ ക്ഷേത്രം അടച്ചു. 19 വ്യാഴാഴ്ച ക്ഷേത്രം തുറക്കും