
നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ദില്ലി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്. ഇന്നലെ രാത്രി 9.35ഓടെ ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.