
ആലപ്പുഴ: ഹോം സ്റ്റേയുടെ മറവിൽ ലഹരിമരുന്ന് വിൽക്കുന്ന യുവാക്കള്‍ പിടിയിൽ. പുന്നമടയില്‍ അരമന ഹോം സ്റ്റേ എന്ന സ്ഥാപനം നടത്തുന്ന കുര്യന് വര്‍ഗീസ്, വഴിച്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 7.365 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
ആലപ്പുഴ ഐബി യൂണിറ്റില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഹോം സ്റ്റേയുടെ മറവില്‍ ഇവര്‍ ലഹരി വില്‍പ്പന നടത്തിവരികയായിരുന്നെന്നും പോലീസ് പറഞ്ഞു. എക്സൈസ് പരിശോധന സംഘത്തില്‍ സി ഐ മഹേഷ് എം, പി ഒ പ്രസന്നന്, പ്രബീണ്‍, സി.ഇ.ഒ റെനി, ദിലീഷ്, അരുണ്‍, റഹീം, സജിമോന്‍, സജീവ് എന്നിവര്‍ ഉണ്ടായിരുന്നു.