
രാഷ്ട്രീയ പാർട്ടികളുടെയും വിവിധ വ്യാജ പരിസ്ഥിതി സംഘടനകളുടെയും രസീതും നോട്ടീസുമുപയോഗിച്ച് പിരിവു നടത്തുന്ന തട്ടിപ്പു സംഘത്തെ തൃക്കളത്തൂരിൽ പിടികൂടി. തൃക്കളത്തൂർ സ്മാർട്ട് എന്ന സൂപ്പർ മാർക്കറ്റിൽ നിന്നും CPI നേതാക്കളെന്നു പറഞ്ഞ് പിരിവിനെത്തിയതിനെ തുടർന്നാണ് തട്ടിപ്പു സംഘം പിടിയിലായത്.
അപരിചതരായവർ CPlയുടെ പേരിൽ പിരിവു നടത്തുന്നതായി കടയുടമ CPl പ്രവർത്തകരെ അറിയിച്ചതിനെ തുടർന്നാണ് CPI സൊസൈറ്റിപ്പടി ബ്രാഞ്ച് സെക്രട്ടറി ദിനേശ് KS, കാവുംപടി ബ്രാഞ്ച് സെക്രട്ടറി സനു വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ CPI പ്രവർത്തകർ തട്ടിപ്പു സംഘത്തെ പിടികൂടിയത്.
മൂന്നു പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് എത്തി തട്ടിപ്പു സംഘത്തെ കസ്റ്റഡിയിൽ എടുത്തു. ഇവർക്കെതിരെ സമാന പരാതിയുമായി നിരവധി വ്യാപാരികൾ പോലീസിനെ സമീപിച്ചിട്ടുണ്ട്.
Ner malayalam tv
വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717