
കവളങ്ങാട്: കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ
സഹകരണ മുന്നണി സ്ഥാനാർത്ഥികൾക്ക് വൻ വിജയം. ആറായിരത്തോളം വോട്ട് പോൾ ചെയ്തതിൽ യുഡിഎഫ് നേതൃത്വം നൽകിയ മുന്നണിക്ക് ആയിരം വോട്ട് പോലും ലഭിച്ചില്ല. ഞായർ നെല്ലിമറ്റം സെന്റ് ജോൺസ് സ്കൂളിലായിരുന്നു തെരഞ്ഞെടുപ്പ്. 5990 വോട്ട് ആകെ പോൾ ചെയ്തു. അഞ്ചു വോട്ട് അസാധുവായി. 5985 വോട്ട് എണ്ണിയതിൽ സഹകരണ സ്ഥാനാർഥികളായ പി കെ അലിയാർ (4322), എ എം ജോയ് (4264), വി എസ് നൗഫൽ (4136), ബാബു ദിവാകരൻ (4119), യാസർ മുഹമ്മദ് (4250), പി ബി വിനയൻ (4226), പി എ റഷീദ് (4187), ടി എം റിയാസ് (4198), ആശ ഷാജി (4227), ധന്യ ജോമോൻ (4219), ഫിലോമിന ബിജു (4241), വി കെ കുഞ്ഞുമോൻ (4329), ജെലിൻ വർഗീസ് (4312) എന്നിങ്ങനെ വോട്ടുകൾ ലഭിച്ചു.
വിജയത്തിന് ശേഷം നെല്ലിമറ്റം ടൗണിൽ എൽഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം എ എ അൻഷാദ്, ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, സിപിഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി, സിപിഐ നേതാവ് ടി എച്ച് നൗഷാദ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ഷിബു പടപ്പറമ്പത്ത്, കെ ഇ ജോയ് എന്നിവർ നേതൃത്വം നൽകി.
നേർ മലയാളം ടിവി വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717