
കാറും ലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരും ഡ്രൈവറുമാണ് മരിച്ചത്. ബെംഗളൂരു ദേശീയപാതയ്ക്ക് സമീപം പക്രിപാളത്തുവെച്ചാണ് അപകടമുണ്ടായത്.
കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. ആറുപേർ സംഭവ സ്ഥലത്ത് വച്ചും രണ്ടുപേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് കാറിനുള്ളിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തിരുവണ്ണാമല മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.