
കണ്ണൂർ: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പമ്പിൽ ഇടിച്ചുകയറി. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലാണ് സംഭവം. പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലേക്ക് ഉണ്ടായിരുന്നത്. സംഭവസമയം ഇവർ ഔദ്യോഗിക വേഷത്തിലായിരുന്നില്ല.
അപകടം നടന്ന ശേഷം പോലീസുകാർ സ്ഥലത്തുനിന്ന് മാറി. തുടർന്ന് പോലീസ് എത്താതെ വാഹനം മാറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ വാഹനം തടഞ്ഞ് വച്ചു. അപകടത്തിൽപ്പെട്ട പോലീസ് ജീപ്പിൽ ബിരിയാണി ചെമ്പ് കണ്ടെത്തിയിരുന്നു. പോലീസുകാർ മെസ്സിലേയ്ക്ക് സാധനങ്ങൾ എടുക്കാൻ പോയതാകാം എന്നാണ് നിഗമനം. പോലീസ് വാഹനത്തിന് ഇൻഷുറൻസ് ഇല്ല. പോലീസ് വാഹനത്തിന്റെ ഇൻഷുറൻസ് ഈ മാസം ഏഴിന് കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക് കയറുകൊണ്ട് ബമ്പർ വലിച്ചുകെട്ടിയ നിലയിലായിരുന്നു വണ്ടി. വാഹനത്തിന്റെ പല ഭാഗത്തും തുരുമ്പെടുത്ത നിലയിലാണ്. അപകട സമയത്ത് പമ്പിലുണ്ടായിരുന്നവർ ഓടി മാറിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി.