
കോതമംഗലം: നെല്ലിക്കുഴി പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി തൊഴിൽ ചെയ്യുകയും താമസിക്കുന്ന പ്രദേശമാണ്. അനേക അന്യസംസ്ഥാന തൊഴിലാളികൾ വന്നുപോവുകയും ചെയ്യുന്നുണ്ട്. ഇവിടെ വ്യാപകമായി മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും വിൽപ്പന നടത്തുകയും, അനേക പ്രാവശ്യം പോലീസും എക്സൈസും ഇവരെ പിടിക്കുകയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും തുടർന്നും വ്യാപകമായി മയക്കുമരുന്ന് പ്രവർത്തനം ഇവിടെ നടക്കുന്നുണ്ട്. ചില പ്രദേശങ്ങളിൽ നാട്ടുകാർക്ക് താമസിക്കാൻ താമസിക്കാൻ പോലും പറ്റാത്ത രീതിയിൽ ശല്യമായിരിക്കുന്നു.
ചില വ്യാപാരസ്ഥാപനങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളും വിൽക്കുന്നുണ്ട്. ഇവരാണ് മയക്കുമരുന്ന് ലോബിയെ സഹായിക്കുവാൻ പ്രവർത്തിച്ചുവരുന്നത്. ഇതും പോലീസും എക്സൈസും അന്വേഷിച്ച നടപടി സ്വീകരിക്കണമെന്ന് I.N.T.U.C നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
INTUC നെല്ലിക്കുഴി മണ്ഡലം കൺവെൻഷൻ INTUC സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അബു മൊയ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ഇടയാലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരീത് കാവാട്ട് സ്വാഗതം ആശംസിച്ചു.
INTUC ജില്ലാ സെക്രട്ടറി ശ്രീമതി ചന്ദ്രലേഖ ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി PAM ബഷീർ, അലി പടിഞ്ഞാറേച്ചാലിൽ, Pc ജോർജ്, പരീത് പട്ടമ്മാവുടി, MA കരിം, MV റെജി, അജീബ് ഇരമല്ലൂർ, ജയിംസ് കോറമ്പേൽ, ബഷീർ ചിറങ്ങര, KE കാസിം, രഹന നൂറുദ്ദീൻ, VM സത്താർ, സുരേഷ് ആലപ്പാട്ട്, വിജയൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
KM മീരാൻ,NM അസീസ്,KM മീരാൻ, സരസ പൗലോസ്, അനിൽ രാമൻ നായർ, ഓമന വാസു,അസീസ് പാറപ്പാട്ട്, ഇല്യാസ് മണക്കാട്ട്, നൗഫൽ കാപ്പുചാലി, MS നിബു, റഫീഖ് കാവാട്ട്, കബീർ ആലക്കട, KP ചന്ദ്രൻ, അമ്മിണി കുട്ടപ്പൻ തുടങ്ങിയ INTUC യുടെയും കോൺഗ്രസിന്റേയും നേതാക്കളും തൊഴിലാളി സുഹൃത്തുക്കളും കൺവെൻഷനിൽ പങ്കാളികളായി.
വാർത്തകൾക്കും പരസ്യങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9947711717