
പന്തളം ഃ തോട്ടക്കോണം ഗവഃ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ത്രിദിന സഹവാസ ക്യാമ്പ് നടത്തി .
സാഹിത്യകാരൻ വിനോദ് മുളമ്പുഴ
ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് എം.ജി.മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തളം നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ ,സ്കൂൾ മനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ കെ.എച്ച് .ഷിജു ,
സ്കൂൾ പ്രൻസിപ്പാൾ ജി.സുനിൽ കുമാർ ,
പി.ടി.എ വെെസ് പ്രസിഡണ്ട് പി.ബാബു ,മുൻ പി.ടി.എ പ്രസിഡണ്ട് ടി.എം.പ്രമോദ് ,ബിനൂപ് കുമാർ എന്നിവർ സംസാരിച്ചു .അഞ്ജു എസ് .ആുനന്ദ് നയിച്ച യോഗ ക്ലാസ്സ് ,പ്രഥമശുശ്രൂഷ അവബോധ ക്ലാസ്സ് , വിനോദ് മുളമ്പുഴ നയിച്ച സർഗ്ഗ സല്ലാപം,സുനിൽ വിശ്വം നയിച്ച നാടൻ പാട്ട് കലാ നിശ,കരകൗശല നിർമ്മാണ പരിശീലനം, ശുചീകരണ പ്രവർത്തനം എന്നീവ ക്യാമ്പിൻെറ ഭാഗമായി നടത്തി . യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ പരിപൂർണ്ണ വികാസം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സമൂഹം നേരിടുന്ന പ്രശ്നങ്ങളെ പറ്റി പഠിക്കാനും സ്വയംതൊഴിൽ പരിശീലിപ്പിക്കാനും സ്കൗട്ടിംഗ് എങ്ങനെ നിത്യജീവിതത്തിന്റെ ഭാഗമാക്കാം എന്നതിനെപ്പറ്റി കുട്ടികൾക്ക് മനസ്സിലാക്കാനുമാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പ് കോർഡിനേറ്ററന്മാരായ ജയ. ജി. നായർ,ആർ.
ഉണ്ണികൃഷ്ണൻ
അധ്യാപകരായ ടി.ആർ. രമ്യ , സൂര്യ. എസ് . പിള്ള,
എം. റഹിയാനത്ത് , റീന രവീന്ദ്രൻ,വി. ശ്രീജിത്ത് എന്നീവർ ക്യാമ്പിന് നേതൃത്വം നല്കി