
കോതമംഗലം :
കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ ( എസ് വൈ എഫ് ) സ്റ്റേറ്റ് തസ്കിയത്ത് ക്യാംപ് ഒക്ടോബർ 25, 26 (ബുധൻ, വ്യാഴം ) തിയ്യതികളിൽ കോതമംഗലം – പുത്തൻകുരിശ് മിൻഹാജുസ്സുന്ന: യിൽ നടക്കും. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുക. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സയ്യിദ് ഇസ്മാഈൽ ബുഖാരി തങ്ങൾ ഏഴിമല പതാക ഉയർത്തും.
എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ ഉദ്ഘാടനം ചെയ്യും. രണ്ടു ദിനം വിവിധ സെഷനുകളിൽ പഠന ക്ലാസുകൾ നടക്കും.
സമാപന സംഗമത്തിൽ സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മാലാനാ എ നജീബ് മൗലവി, കേന്ദ്ര മുശാവറ അംഗങ്ങളായ കെ വി യൂസുഫ് മുസ്ലിയാർ ചൊവ്വര, വി പി എ ഫരീദുദ്ദീൻ മൗലവി തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.