
പല്ലാരിമംഗലം : വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന ഏതൊരു മുസൽമാന്റെ ഹൃദയത്തിലും വളരെ ഏറെ വിഷമം നിറയ്ക്കുന്ന വാർത്തകൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ.. തന്റെ സഹോദരന്റെ വേദനകളിലും ദുഃഖങ്ങളിലും പ്രാർത്ഥനകൾ കൊണ്ടും മറ്റുമായി.. ഫലസ്തീനിലെ സഹോദരന്മാരോട് ചേർന്നുനിന്ന്
തെക്കൻ കേരളത്തിലെ ആധികാരിക പണ്ഡിത സഭ DKLM പല്ലാരിമംഗലം മേഖല കമ്മറ്റിയും മദ്രസ മാനേജ്മെൻ്റും സംയുക്തമായി പലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി സി എ മൂസ മൗലവി ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ഡി കെ ജെ യു താലൂക്ക് പ്രസിഡണ്ട് യു എച്ച് മുഹിയുദ്ദീൻ ബാഖവി, ഡി കെ ജെ യു താലൂക്ക് സെക്രട്ടറി സക്കരിയ ബാഖവി, ജില്ലാ കമ്മിറ്റി മെമ്പർ റ്റി കെ മുഹമ്മദ് ബദരി, തുടങ്ങിയ മഹത് വ്യക്തികൾ പങ്കെടുത്തു.
ഐക്യദാർഢ്യ സദസിന് മുന്നോടിയായി അടിവാട് തെക്കേകവലയിൽ നിന്ന് റാലിയും സംഘടിപ്പിച്ചു.
മദ്രസ മാനേജ്മെന്റ്റ് പ്രസിഡണ്ട് നിസാർ ഈറക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ മുഹമ്മദ് അൻവർ മൗലവി അദ്ധ്യക്ത വഹിച്ചു
അടിവാട് ടൗൺ ജുമാ മസ്ജിദ് ഇമാം മുജീബ് റഷാദി പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തു