
റാന്നി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഉപജില്ല യിലെ യു.പി, എച്ച്.എസ്.
വിഭാഗം വിദ്യാർത്ഥികൾക്കായി സർഗോത്സവം സംഘടിപ്പിച്ചു. റാന്നി ബ്ലോക് പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ജേക്കബ്ബ് സ്റ്റീഫൻ ഉദ്ഘാട
നം നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.ഷിജിത. ബി.ജെ. മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ.ഷാജി തോമസ്. ശ്രീ. ബിനു. കെ.സാം.. ഉപജില്ല കോഡിനേറ്റർ മിനി.പി.ശ്രീധർ എന്നിവർ
പ്രസംഗിച്ചു. ശ്രീ. സ്മൃതി ബിജു, സോജൻ സാം, ഇ.എം.അജയ ഘോഷ്, കെ.കെ.സുധാകരൻ,
കെ.ബി. മഞ്ജു മോൾ, ജി.ശ്രീലക്ഷ്മി എന്നിവർ തുടർന്നു നടന്ന ശില്പശാല നയിച്ചു.