
പന്തളം ഃ മങ്ങാരം ഗവഃ യു.പി സ്കൂളിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു.
കേരള സർക്കാരിൻ്റെ ഹരിതകേരളം മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് എന്ന പദ്ധതി മങ്ങാരം ഗവഃ യു.പി.സ്കൂളിൽ
പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ബി.ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു .പന്തളം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ജി.അനിൽ കുമാർ പച്ചതുരുത്ത് പദ്ധതി വിശദീകരണം നടത്തി .എസ്എം.സി.ചെയർമാൻ കെ.എച്ച് .ഷിജു ,സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അൽഫിയ അൻസാരി ,പന്തളം നഗരസഭ തൊഴിലുറപ്പ് പദ്ധതി ഒാവർസിയർ ഹരി,കെ.എൻ.സരസ്വതി ,സ്കൂൾ ലീഡർ ഭഗത് ലാൽ എന്നീവർ സംസാരിച്ചു .
ഹരിതകേരളം മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതി പന്തളം നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി
മങ്ങാരം ഗവഃ യു.പി
സ്കൂളിൽ പ്രാവർത്തികമാക്കുവാൻ പന്തളം നഗരസഭ തീരുമാനിക്കുകയായിരുന്നു.
മണ്ണും ജലവും വായുവും എന്നിവയുള്ള പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി പരിപാലിച്ച് കാലാവസ്ഥാ വ്യതിയാനത്തിന് ദോഷഫലങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി ഹരിത കേരളം മിഷൻ നടപ്പാക്കിയ പദ്ധതിയാണ് പച്ചത്തുരുത്ത്. ചെറു വനങ്ങൾ സൃഷ്ടിക്കൽ. ഹരിതകേരളം മിഷൻ പന്തളം നഗരസഭയിലെ നലാം വാർഡിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് മങ്ങാരം ഗവഃ യു.പി. സ്കൂളിൻറെ സ്ഥലത്ത് വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചാണ് പച്ചത്തുരുത്ത് എന്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.