
പന്തളം ഃ മങ്ങാരം ഗ്രാമീണ വായന ശാലയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷവും മലയാള ഭാഷ ദിനാചരണവും നടത്തി .ലെെബ്രറി കൗൺസിൽ പന്തളം മേഖല സമിതി കൺവീനർ കെ.ഡി.ശശീധരൻ ഉദ്ഘാടനം ചെയ്തു. വായന ശാല പ്രസിഡണ്ട് ഡോഃ ടി.വി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായിരുന്നു .അടൂർ താലൂക്ക് ലെെബ്രറി കൗൺസിൽ അംഗം ടി.എൻ.കൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി .വായന ശാല വെെസ് പ്രസിഡണ്ട് കെ.എച്ച് .ഷിജു ബാലവേദി പ്രസിഡണ്ട് കെ.ഷിഹാദ് ഷിജു ,കെ.ഡി.വിശ്വംഭരൻ ,കെ.വി.പിങ്കി ,കാബൂർ റാവുത്തർ ,എസ് .എം.സുലെെമാൻ,എ.അഞ്ജു എന്നീവർ സംസാരിച്ചു .