പന്തളത്ത് K. S. S. P. A മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ചു
ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക,
മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക,ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് K. S. S. P. A. പന്തളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിൽ അംഗം R. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു ജില്ലാ ട്രഷറർ വൈ റഹീം റാവുത്തർ ജില്ല വൈസ് പ്രസിഡണ്ട് ശ്രീ ബി. നരേന്ദ്രനാഥ് മണ്ഡലം പ്രസിഡണ്ട് ശ്രീ P. K രാജൻ നിയോജകമണ്ഡലം സെക്രട്ടറി ശ്രീ രാജൻ, ഷെരീഫ് ചേരിക്കൽ അലക്സി തോമസ്, ശ്രീ രാധാകൃഷ്ണൻ പിള്ള ശ്രീകുമാർ, പ്രൊഫസർ അബ്ദുൽ റഹ്മാൻ, ശ്രീ രഞ്ജൻ,, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി ശാന്തി സുരേഷ്, ശ്രീകൃഷ്ണൻകുട്ടി, ശ്രീ സ്റ്റീഫൻ, ആർ സുരേഷ് കുമാർ തുടങ്ങിയവർ ധരണാ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു