
പന്തളം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 8, 9, 10 (ബുധൻ, വ്യാഴം, വെളളി) തീയതികളിൽ തുമ്പമൺ എം. ജി. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. 8 ന് രാവിലെ 10 മണി മുതൽ രചന മത്സരങ്ങൾ നടക്കും . കലോത്സവം നവംബർ 9 ന് രാവില 9.30 ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോണി സഖറിയ അദ്ധ്യക്ഷത വഹിക്കും .കലാ മത്സരങ്ങൾ വെരി.റവ. ജോർജ്ജ് വർഗ്ഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്യും.അഞ്ച് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.നവംബർ 10 ന് വെെകീട്ട്
സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പോൾ രാജൻ ഉദ്ഘാടനം ചെയ്യും .പന്തളം തെക്കേകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് .രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിക്കും .പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അച്ചൻ കുഞ്ഞ് ജോൺ സമ്മാന ദാനം നിർവ്ലഹിക്കും.