
പന്തളംഃ പന്തളം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം തുമ്പമൺ എം. ജി. ഹയർ സെക്കന്ററി സ്കൂളിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു .തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോണി സഖറിയ അദ്ധ്യക്ഷത വഹിച്ചു. .കലാ മത്സരങ്ങൾ വെരി.റവ. ജോർജ്ജ് വർഗ്ഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു .പന്തളം ഉപജില്ല വിദ്യാഭ്യാസ ഒാഫീസർ കെ.ശ്രീകല ,പന്തളം നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യൂ ,പന്തളം തെക്കേകര വികസന സ്ഥിരം അദ്ധ്യക്ഷൻ എൻ.കെ.ശ്രീകുമാർ ,ഗീത റാവു,ബീനാ വർഗ്ഗീസ്
മോനി ബാബു ,,ഗിരീഷ് കുമാർ,കെ.കെ.അമ്പിളി,മറിയാമ്മ ബിജു പന്തളം ബി.പി.സി
,കെ.ജി.പ്രകാശ് കുമാർ , ഷിബു.കെ.എബ്രഹാം,ജെ.രാജേന്ദ്രൻ എച്ച് .എം.ഫോറം സെക്രട്ടറിഎം.സാബീറ ബീവി എന്നീവർ സംസാരിച്ചു.കലാ മത്സരങ്ങൾ അഞ്ച് വേദികളിലാണ് നടക്കുന്നത്. വെള്ളിയാഴ്ച വെെകീട്ട് 6 മണിക്ക് സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പോൾ രാജൻ ഉദ്ഘാടനം ചെയ്യും.