
സംസ്ഥാന മന്ത്രിസഭാ പുനഃ സംഘടന ഉടനില്ല. നാളെ നിർണായക ഇടത് മുന്നണി യോഗം ചേരും. എൽഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള മന്ത്രി മാറ്റം ഉടൻ ഉണ്ടാകില്ല. ആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും ഉടൻ മാറില്ല. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കേണ്ടി വരും.
പുനസംഘടന അടുത്ത വർഷം ആദ്യം നടത്താനാണ് സിപിഎമ്മിൽ ആലോചന. അടുത്തവർഷം ജനുവരി ആദ്യമാവും മാറ്റം ഉണ്ടാകുക. നവംബറിലെ പുനഃസംഘടന ഉണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് വിവരം നൽകി. നാളെ നടക്കുന്ന യോഗത്തിൽ ഔദ്യോഗിക തീരുമാനം അറിയിക്കും.