
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പന്തളം നഗരസഭാ കവാടം ഉപരോധിച്ചു :
പന്തളം : പന്തളം നഗരസഭ ഒന്നാം ഡിവിഷനിലെ കൗൺസിലർ പട്ടികജാതി കുടുംബത്തിന് വീടും സ്ഥലവും നൽകുന്ന കേരള സർക്കാരിൻറെ പദ്ധതിയിൽ മൂന്നര ലക്ഷം രൂപയുടെ വസ്തു വാങ്ങിയ വകയിൽ 35000 രൂപ കൈക്കൂലി വാങ്ങിയതിനെതിരെ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കവാടം ഉപരോധിച്ചു . ദിവസങ്ങളായി തുടർന്നുവരുന്ന പ്രതിഷേധ സമരം അഴിമതിക്കാരിയായ കൗൺസിലറും അതിന് കൂട്ടുനിന്ന നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ രാജിവെക്കും വരെ പ്രതിഷേധ സമരം തുടരുമെന്നും പ്രഖ്യാപിച്ചുകൊണ്ട് നഗരസഭ കവാടം ഉപരോധിച്ചു. 18 അംഗ ബിജെപി കൗൺസിലർമാരിൽ അഴിമതിക്ക് കൂട്ടുനിന്ന എട്ടുപേരു മാത്രമായി വിനോദയാത്രയ്ക്ക് പോവുകയും മണ്ഡലം മകരവിളക്ക് അടുത്തുവരുന്ന സമയത്ത് പന്തളം അയ്യപ്പ ക്ഷേത്രത്തിൽ അയ്യപ്പഭക്തന്മാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്ത ഭരണസമിതിയെ കോൺഗ്രസ് അപലപിച്ചു . ഭരണകക്ഷിയുടെ അഴിമതികൾക്ക് എതിരെ തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ സമരപരിപാടി യുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് പറഞ്ഞു. യുഡിഎഫ് നഗരസഭ ചെയർമാൻ എ. നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് എസ് . ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു , യു ഡി എഫ് കൺവീനർ ജി. അനിൽ കുമാർ , കെ. ആർ. വിജയകുമാർ , വേണു കുമാരൻ നായർ , നുജുമുദീൻ മുട്ടാർ , ഡെന്നിസ് ജോർജ് , ബിജു മങ്ങാരം , ബൈജു മുകടിയിൽ , പി. പി. ജോൺ ,റാഫി റഹിം, , വിനോദ് മുകടിയിൽ , സുനിത വേണു, രത്നമണിസുരേന്ദ്രൻ, വല്ലാറ്റൂർ വാസുദേവൻ , ജോബി ജോയ്, തുടങ്ങിയവർ പ്രസംഗിച്ചു.