
വൈദ്യുതി പോസ്റ്റ് അതീവ അപകടാവസ്ഥയിൽ ആയിട്ടും പരിഹാരം കാണാത്ത വൈദ്യുതി ബോർഡിൻറെ അനാസ്ഥയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. :-
പന്തളം : മുട്ടാർ ജംഗ്ഷനിൽ നിന്നും മന്നം ആയുർവേദ കോളേജിലേക്കുള്ള റോഡിൽ അപ്പക്സ് ട്രാൻസ്ഫോർമറിന് സമീപമുള്ള 11 കെവി ലൈൻ വലിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റ് ഒരു മാസത്തോളം ആയി വാഹനം ഇടിച്ച് ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. അപകടo ഉണ്ടായ സമയം തന്നെ പരിസരവാസികൾ വൈദ്യുതി ബോർഡിനെ അറിയിച്ചിട്ടും ഇതുവരെയും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് വൈദ്യുതി ബോർഡ്. പോസ്റ്റിന്റെ ചുവട് ഭാഗം കാട് മൂടി കിടക്കുന്നതിനാൽ വഴി യാത്രക്കാരുടെ ശ്രദ്ധ പതിയുന്നില്ല എന്ന് കാരണത്താൽ അതീവ അപകടാവസ്ഥയിലുള്ള പോസ്റ്റ് മാറ്റിയിടുന്നതിന് വൈദ്യുതി ബോർഡ് ശ്രമിച്ചിട്ടില്ല . ഇതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് ഇ. എസ്. നുജുമുദ്ധീന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ്. ഷെരീഫ് , കോൺഗ്രസ് നേതാക്കളായ വി.എസ്. വേണു കുമാരൻ നായർ, പി .പി. ജോൺ, നീലകണ്ഠൻ, സുലൈമാൻ ,ഏലിയാമ്മ കുഞ്ഞുമോൻ ,ശുഹൈബ്, ഷാജി, കെ .കെ. ബാബു , രവീന്ദ്രൻ തുടങ്ങിയവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.