
കോതമംഗലം : സൗത്ത് പിടവൂർ മസ്ജിദുന്നൂർ & ദാറുൽ ഉലൂം സെക്കണ്ടറി മദ്റസ ആഭിമുഖ്യത്തിൽ നടത്തി വന്ന തിരുചര്യയാണ് ഇസ്ലാം തിരുപ്പിറവിയാഘോഷ പരിപാടികൾ സമാപിച്ചു.
സമാപനത്തിനോടനുബന്ധിച്ചു സ്റ്റുഡന്റ്സ് മീറ്റ്, പാരന്റ്സ് മീറ്റ്,ചരിത്ര ഗ്യാലറി, സ്വലാത്ത് മജ്ലിസ് അനുമോദനം, ഉദ്ബോധന പ്രസംഗം, അന്നദാനം തുടങ്ങിയവ നടന്നു.
സ്റ്റുഡന്റ്സ് മീറ്റിൽ അറിവ് അനുഭവമാക്കുക എന്ന വിഷയത്തിൽ പ്രൊഫ. മാഹിൻ കെ അലിയാർ ക്ലാസ്സ് നയിച്ചു. പാരന്റ്സ് മീറ്റിൽ എഫ്ക്റ്റീവ് പാരന്റ് എന്ന വിഷയം ഡോ. അഹ്മദ് കബീർ ബാഖവി അടിവാട് അവതരിപ്പിച്ചു. സമാപന സംഗമത്തിൽ മുഖ്യ പ്രഭാഷണത്തിനും പ്രാർത്ഥനക്കും സിദ്ധീഖ് ബാഖവി മണിക്കിണർ നേതൃത്വം നൽകി.
നജീബുദ്ധീൻ വഹബി, അബ്ദുർറഊഫ് ബാഖവി, ഫാറൂഖ് വഹബി, അൻസാരി ചുള്ളിക്കാട്ട്, അനസ് കുന്നശ്ശേരി തുടങ്ങിയവർ സംസാരിച്ചു.