
ആലപ്പുഴ : മറ്റപ്പള്ളിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തതിൽ സർവ്വകക്ഷി യോഗം വിളിക്കുവാൻ പ്രദേശവാസി കൂടിയായ ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി പ്രസാദ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി .നവംബർ 16 ന് പകൽ രണ്ടിന് മാവേലിക്കര താലൂക്ക് ഓഫിസിൽ ചേരുന്ന സർവ്വ കക്ഷി യോഗത്തിൽ മന്ത്രി പി പ്രസാദും പങ്കെടുക്കും . കൂടാതെ നവംബർ 16 ന് രാവിലെ മന്ത്രി പി പ്രസാദ് മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് നടക്കുന്ന സ്ഥലം സന്ദർശിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു .