
മാവേലിക്കര നൂറനാട് ജനകീയ സമരസമിതിയുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് മണ്ണെടുക്കാൻ അരംഭിച്ചത്.
കൂറ്റൻ ടിപ്പറുകളിൽ മണ്ണ് കയറ്റുകയാണ്. മണ്ണുമായി കുന്നിറങ്ങുന്ന ലോറികൾ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ. വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
തഹസിൽദാർ അടക്കം ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂ എന്ന് കാർത്തികപ്പള്ളി തഹസിൽദാർ സജീവ്കുമാർ പറഞ്ഞു. പ്രതിഷേധമുണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസിൽദാർ വ്യക്തമാക്കി.